നഷ്ടങ്ങളുടെ പറുദീസ

ഞാനിന്നും നഷ്ടങ്ങളുടെ നടുക്കാണെന്ന് നിൻ്റെ ചിരി വീണ്ടും ഓർമിപ്പിക്കുന്നു, നിൻ്റെ മാറിൻ്റെ ചൂടിനടിയിൽ ഞാൻ തുളുമ്പിയ വിയർപ്പുകണം അതെപ്പോഴൊ ആവിയായി പോയിരിക്കുന്നു, നാം ഒന്നായിരുന്നില്ലെന്നും , നാം നനഞ്ഞ മഴ എൻ്റെ പകൽ സ്വപ്നമായിരുന്നെന്നും നിൻ്റെ ചിരി എന്നെ ഓർമിപ്പിക്കുന്നു… ഓർമിപ്പിച്ച് കൊള്ളട്ടെ ,ആ മുറിവിൽ നിന്ന് ഒഴുകി അകലുന്ന ആത്മാവ് എന്നെ ആനന്ദിപ്പിക്കുന്നതേ ഉള്ളു, എനിക്ക് നിന്നെ നഷ്ടപെട്ടതും പിന്നെ എനിക്ക് എന്നെ നഷ്ടപെട്ടതും എത്ര പെട്ടന്നാണ്, സാരമില്ല നിന്നെ കുറിച്ചുള്ള നഷ്ടങ്ങൾ പോലും എനിക്ക് പറുദീസയാണ് . എൻ്റെ ഏറ്റവും പ്രിയപ്പെട്ട നഷ്ടങ്ങളുടെ പറുദീസ

Leave a comment